Please or Register to create posts and topics.

ധ്യാനപൂർവ്വം... ഗുരുവിൽ🙇🙏

ഗുരു മഹാസമാധി പ്രാപിച്ചിട്ട് ഇന്ന് 41 ദിനങ്ങൾ.സമാധിക്ക് ഒരു ദിവസം മുൻപ് വളരെ അവിചാരിതമായി നാട്ടിൽ എത്തേണ്ടിവന്നതിനാൽ ഗുരുവിൻ്റെ മഹാസമാധിചടങ്ങുകളിൽ ഭാഗമാകാൻ കഴിഞ്ഞു.അതും ഗുരു നിയോഗം...ഗുരു വിളിച്ചു വരുത്തിയതുപോലെ🙇🙏അവധി കഴിഞ്ഞു May 25 ന് തിരിച്ചു പോരേണ്ടിവന്നു. ജോലിയിൽ പ്രവേശിച്ചു. ഒരു ദിവസത്തിൽ ചുരുങ്ങിയത് ഒരു മണിക്കൂറിൽ ഒരു തവണയെങ്കിലും ഗുരുവിനെ ഓർക്കാതിരിക്കാൻ കഴിയില്ല.ഇന്നു രാവിലെ പതിവുപോലെ പ്രാർത്ഥനയിൽ ഗുരുവിനെ ധ്യാനിച്ചു. സ്‌മൃതികൾ ഉണർത്തിയ നനവ് എൻ മിഴികളെ നനയിച്ചു. അതിലടർന്ന ഒരു തുള്ളി ഉതിർന്നത് ഗുരുവിൻ്റെ പാദങ്ങളിൽ അർപ്പിച്ചു. കാതങ്ങളകലെയെങ്കിലും, വർക്കലയിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും, ഗുരു എന്നിൽ നിറഞ്ഞ് കവിയുന്നത് ഞാനറിയുന്നു.എൻ്റെ ഹൃദയത്തിൽ സ്‌നേഹത്തിൻ്റെ കുളിരായി, എൻ്റെ കൈകളിൽ ഗുരുവിൻ്റെ കരസ്പർശമേറ്റനിമിഷങ്ങളിലൂടെ, ഗുരൂ പകർന്ന കരുതലിലൂടെ എല്ലാം ഗുരുവിനെ ഞാൻ ഇവിടെയിരുന്ന് അനുഭവിച്ചറിയുന്നു. അതിൻ്റെ അലയൊലികൾ എൻ്റെ മിഴികളിലൂടെ നിറഞ്ഞു തുളുമ്പി ഒഴുകുന്നു.

സദാ ഗുരുവിൽ....സദാ ഗുരുവിൽ...സദാ ഗുരുവിൽ...🙏🙇🙇🙇🙇

ഓം ശാന്തി: ശാന്തി: ശാന്തി:🙏

Link copied to clipboard.